Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.P. Raghavan

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​പി. രാ​ഘ​വ​ന്‍ അ​ന്ത​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: നാ​ട​ക-​സം​ഗീ​ത സം​വി​ധാ​യ​ക​നും ക​ഥാ​പ്ര​സം​ഗ പ​രി​ശീ​ല​ക​നു​മാ​യ പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ എം.​പി. രാ​ഘ​വ​ന്‍ (78) അ​ന്ത​രി​ച്ചു.

ത​ബ​ല​യി​ലൂ​ടെ​യും ഹാ​ര്‍​മോ​ണി​യ​ത്തി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ ഇ​ദ്ദേ​ഹം പി​ന്നീ​ട് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യും നാ​ട​ക​ഗാ​ന സം​വി​ധാ​യ​ക​നാ​യും നാ​ട​ക സം​വി​ധാ​യ​ക​നാ​യും ക​ഥാ​പ്ര​സം​ഗ പ​രി​ശീ​ല​ക​നാ​യും പ്ര​ശ​സ്തി നേ​ടി.

ആ​കാ​ശ​വാ​ണി കോ​ഴി​ക്കോ​ട് നി​ല​യ​ത്തി​ല്‍ ഇ​ദ്ദേ​ഹം നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍​ക്ക് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ദ്ധ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ കെ. ​രാ​ഘ​വ​ന്‍ തു​ഞ്ച​ന്‍ നാ​ട​കോ​ത്സ​വ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച ജി. ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ ഭ​ര​ത​വാ​ക്യം എ​ന്ന നാ​ട​ക​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ന് ന​ല്ല സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള അ​വാ​ര്‍​ഡും ല​ഭി​ച്ചി​രു​ന്നു.

ഈ​യി​ടെ മു​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ എ​ഴു​തി​യ ഞാ​ന്‍ എ​ൻ​ജി​നി​യ​ര്‍, ക​ണ്ണീ​ര്‍ ശി​ല എ​ന്നീ ക​വി​ത​ക​ള്‍​ക്ക് സം​ഗീ​തം ന​ല്‍​കു​ക​യും മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​നാ​യ രാ​ജേ​ഷ് പാ​ടു​ക​യും ചെ​യ്ത​ത് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

തൃ​ക്ക​രി​പ്പൂ​ര്‍ കു​ന്ന​ച്ചേ​രി സ്വ​ദേ​ശി​യാ​യി​രു​ന്ന എം.​പി. രാ​ഘ​വ​ന്‍ ആ​ദ്യ​കാ​ല​ത്ത് ബീ​ഡി തൊ​ഴി​ലാ​ളി​യും ക​ല്‍​പ്പ​ണി​ക്കാ​ര​നു​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ട​വേ​ള​ക​ളി​ൽ സം​ഗീ​തം ഗു​രു​ക്ക​ന്മാ​രി​ൽ​നി​ന്ന് അ​ഭ്യ​സി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: പ​ദ്മാ​വ​തി. മ​ക്ക​ള്‍: പു​ഷ്പ (കു​ഞ്ഞി​മം​ഗ​ലം), ദീ​പ (വ​ട​ക​ര), ര​ഞ്ജി​ത്ത്, ശ്രീ​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: നാ​രാ​യ​ണി (ന​ട​ക്കാ​വ്), ത​മ്പാ​യി (ത​ങ്ക​യം).

Latest News

Corehub Up